കണ്ണൂര്‍: ഇന്ത്യയിൽ അല്ലാതെ ലോകത്ത് ഏതെങ്കിലും രാജ്യത്ത് അവരുടെ പ്രധാന മന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുന്നത് കണ്ടിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം വീടായ ചൈനയിൽ ഇത് നടക്കുമോ? മോദിയുടെയും അമിത് ഷായുടെയും ഫോട്ടോ നിലത്ത് പതിപ്പിച്ച് കുട്ടി സഖാക്കളെക്കൊണ്ട് ഭീഷണിപ്പെടുത്തി ചവിട്ടിച്ചത് സി പി എം, ഡിവൈഎഫ്‌ഐ നേതാക്കൾ ആണെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലയിലെ കാമ്ബസുകള്‍ കേന്ദ്രീകരിച്ച് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഒത്താശയോടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി. സത്യപ്രകാശ്ആരോപിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഫോട്ടോ നിലത്ത് പതിപ്പിച്ച് അതില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഭീഷണിപ്പെടുത്തി ചവിട്ടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും കൂട്ടുനിന്ന കോളേജ് അധികൃതരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് നേതാവ് ആവശ്യപ്പെട്ടു. രാജ്യദ്രോഹപരമായ സംഭവം നടന്നിട്ടും കോളേജ് അധികൃതര്‍ എസ്.എഫ്.ഐ.ക്കാരെ തടയാനോ പോലീസില്‍ വിവരമറിയിക്കാനോ തയ്യാറായില്ല.
Post Your Comments