Latest NewsNewsIndia

മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ? പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നതു നുണപ്രചാരണമാണ്;- നരേന്ദ്ര മോദി പറഞ്ഞത്

ന്യൂഡൽഹി: മതം നോക്കിയോ രാഷ്ട്രീയം നോക്കിയോ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ? പ്രിയങ്കരനായ പ്രധാന മന്ത്രി നരേന്ദ്ര മോദി ചോദിച്ച ചോദ്യമാണിത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് നടത്തുന്നതു നുണപ്രചാരണമാണ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണു ഈ നിയമം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ രാംലീല മൈതാനിയിൽ ബിജെപിയുടെ വിശദീകരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

തെറ്റായ കാര്യങ്ങൾ ‘പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ? അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ല. ഏതെങ്കിലും തീരുമാനത്തിൽ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്നു നുണപ്രചാരകരെ വെല്ലുവിളിക്കുകയാണ്’– മോദി പറഞ്ഞു.

ALSO READ: മമതയുടെ നിർദേശപ്രകാരം ത‍ൃണമൂൽ നേതാക്കൾ യുപിയിൽ, നിലം തൊടിക്കാതെ യോഗി ആദിത്യനാഥ്

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണു പാവപ്പെട്ടവര്‍ക്കു സർക്കാർ നിർമിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്?– പ്രധാനമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button