ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ ഇന്ന് നടത്താനിരുന്ന പ്രതിഷേധ ധര്‍ണയ്ക്ക് അനുമതി നൽകില്ല. രാജ്ഘട്ടില്‍ നടത്താനിരുന്ന ധര്‍ണയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി രാം ലീല മൈതാനത്ത് നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പരിപാടിക്ക് പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി
ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ എട്ടുവരെയാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നത്. ധര്‍ണയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി എന്നിവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ദേശീയ പൗരത്വ നിയമ പ്രതിഷേധത്തിനിടെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് പോയ രാഹുല്‍ ഗാന്ധിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു അതിനാല്‍ തന്നെ രാഹുല്‍ പങ്കെടുക്കാനിരുന്ന ഈ പരിപാടി കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നം കൂടിയായിരുന്നു.
Post Your Comments