Latest NewsNewsIndia

പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ല : ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണ്, നിയമജ്ഞരോട് ചോദിച്ചുനോക്കൂ : പ്രധാനമന്ത്രി

ന്യൂ ഡൽഹി : പൗരത്വനിയമഭേദഗതിയെ എതിർക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വനിയമഭേദഗതി നടപ്പാക്കാനാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ല. ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു നോക്കൂവെന്നും ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിക്കിടെ നരേന്ദ്രമോദി പറഞ്ഞു.

Also read : മുസ്ലിം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇവര്‍ : ദയവായി നിയമം വായിച്ചു നോക്കൂ… ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതൊന്നും സിഎഎയിലില്ല : സിഎഎ പ്രശ്‌നമുള്ളതല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. രാജ്യത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടമില്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയുള്ളതാണ്. പൗരത്വനിയമഭേദഗതി. ഇന്ത്യന്‍ മുസ്‍ലിമുകളെ പൗരത്വനിയമഭേദഗതിയോ എന്‍ആര്‍സിയോ ബാധിക്കില്ല. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയില്‍ എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി തടങ്കല്‍പ്പാളയങ്ങളില്ല. ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയും ദലിതരുടേയും പീഡിതരുടേയും പുരോഗതിക്കുവേണ്ടിയാണ് നിയമം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കള്ളം പ്രചരിപ്പിക്കുന്നുവെന്നും കള്ളപ്രചരണങ്ങള്‍ അധികകാലം വിലപ്പോവില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

Also read : ഇന്ത്യൻ യുവതയുടെ ഭാവി മോദിയും അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി, നിങ്ങള്‍ക്ക് എന്നെ വെറുക്കാം പക്ഷേ ഒരിയ്ക്കലും ഇന്ത്യയെ വെറുക്കരുത്. പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാര്‍ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞുവെന്നും നരേന്ദ്രമോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button