തിരുവനന്തപുരം: തിരുവനന്തപുരം: മഹാത്മ ഗാന്ധിയും പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുവും നല്‍കിയ വാക്കാണു പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചതെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എഎന്‍ഐ വാര്‍ത്താ ഏജന്സിയോടാണു ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.പാക്കിസ്ഥാനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായാണു രൂപം കൊണ്ടത്. അങ്ങനെ വരുന്പോള്‍ അവര്‍ മുസ്ലിംകളെ പീഡിപ്പിക്കുമെന്നു കരുതുന്നുണ്ടോ?
പാക്കിസ്ഥാനില്‍നിന്നും ബംഗ്ലദേശില്‍നിന്നും മുസ്ലിംകള് ഇന്ത്യയിലേക്കു വരുന്നുണ്ട്. അതു സാമ്പത്തിക അവസരങ്ങള്‍ തേടി മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 1985, 2003 വര്‍ഷങ്ങളിലാണു പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സര്‍ക്കാര്‍ അതിനു നിയമപരമായ രൂപം നല്‍കുക മാത്രമാണു ചെയ്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ക്കായി ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം നല്‍കിയിരുന്നു.
മോദി സര്‍ക്കാര്‍ അതാണിപ്പോള്‍ പാലിച്ചതെന്നും കേരളാ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം പാക്കിസ്ഥാന്‍ രൂപീകരിച്ചത് തന്നെ ഇസ്ലാമിക രാജ്യമായാണ്. അവിടെ എങ്ങിനെയാണ് മുസ്ലിങ്ങള്‍ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ മുസ്ലിങ്ങള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിയത്. എന്നാല്‍ അവര്‍ അവിടെ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല. മറിച്ച് തൊഴില്‍, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയവരാണ്.
Post Your Comments