ലാഹോർ : സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. മുള്‍ട്ടാനിലെ സെന്‍ട്രല്‍ സിറ്റിയിൽ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്ന 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷക്ക് വിധിച്ചത്. 2013 മാര്‍ച്ചില്‍ ആണ് മുസ്ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
Also read : റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി : ട്രെയിന്‍ കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി
വിധിക്കെതിരെ വിമർശനവുമായി ഫീസിന്‍റെ അഭിഭാഷകന്‍ അസദ് ജമാല്‍. രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നീതിയുടെ വലിയ തോല്‍വിയാണ്’ എന്നായിരുന്നു ആംനസ്റ്റി ഇന്‍റര്‍നാഷണൽ പ്രതികരിച്ചത്. അതേസമയം സര്‍ക്കാര്‍ അഭിഭാഷകനായ അസിം ചൗധരി വിധി സ്വാഗതം ചെയ്തു.
2014 ല്‍ വിചാരണ നടക്കുന്നതിനിടെ ഹഫീസിന്‍റെ അഭിഭാഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്ക് നേരെ വധഭീഷണിയുമുണ്ടായിരുന്നു.അതിനാൽ വിചാരണ സമയത്ത് മുള്‍ട്ടാന്‍ ജയിലില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.
Post Your Comments