പൂനെ: സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര്‍ രഹസ്യാന്വേഷണവിഭാഗമാണെന്ന് വ്യക്തമാക്കി നിയുക്ത കരസേന മേധാവി ജന. മനോജ് നാരവനേ. സിനിമയില്‍ കാണുന്നത് പോലെയോ നോവലുകളില്‍ വായിക്കുന്നതു പോലെയെ ‘ഗ്ലാമറസ്’ അല്ല രഹസ്യാന്വേഷണ വിഭാഗങ്ങളെന്നും അദ്ദേഹം പറയുകയുണ്ടായി. സൈനിക പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണവും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള മിലിട്ടറി ഓപ്പറേഷന്‍ നടത്താന്‍ സൈന്യത്തിന് പദ്ധതിയുണ്ടെങ്കില്‍ അത് ആദ്യം തുടങ്ങുന്നത് ശത്രുക്കളെ കുറിച്ചുള്ള വിവരങ്ങളില്‍ നിന്നാണ്. രഹസ്യാന്വേഷണ വിഭാഗമാണ് ഞങ്ങള്‍ക്ക് ഈ വിവരങ്ങള്‍ തരുന്നത്. ഇത്തരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹസ്യാന്വേഷണ വിഭാഗങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ വരുന്നത് സിനിമകളില്‍ കണ്ടത് പോലെ ജെയിംസ് ബോണ്ടിന്റെ കഥാപാത്രവും തോക്കുകളും ഗിറ്റാറും സുന്ദരികളായ സ്ത്രീകളുമൊക്കെയാണ്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ലെന്നും ജന. മനോജ് നാരവനേ വ്യക്തമാക്കി.
Post Your Comments