
ഡൽഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയുമുൾപ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിച്ചും പരിഹസിച്ചും പാകിസ്ഥാൻ ഉപയോക്താക്കള്‍. ബിപിൻ റാവത്തിന്റെ മരണവർത്തയോട് പലരും ചിരിക്കുന്ന ഇമോജികളുപയോഗിച്ചാണ് പ്രതികരണമറിയിച്ചത്.
ഹെലികോപ്ടര്‍ അപകടം നടന്ന ആദ്യമണിക്കൂറുകളില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ചതായി സ്ഥിരീകരിച്ചിരുന്നില്ല. ഈ വാര്‍ത്തയോട് ‘സങ്കടം, ബിപിന്‍ റാവത്ത് മരിച്ചില്ലല്ലോ’ എന്നാണ് സീഷാന്‍ അഫ്രീദി എന്നയാള്‍ പ്രതികരിച്ചത്. ചിലര്‍ ‘ബിപിന്‍ റാവത്ത് നരകത്തില്‍പോകട്ടെ’യെന്നും പ്രതികരിച്ചു. ‘റാവത്തിന്റെ മരണം ഞങ്ങൾക്ക് പെരുന്നാളാണെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയും പരിഹസിച്ചും പാകിസ്ഥാന്‍
ബിപിന്‍ റാവത്തിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ വ്യോമസേനയാണെന്നും യുപി തെരഞ്ഞെടുപ്പില്‍ സഹാതപ തരംഗത്തിനായി ഇന്ത്യന്‍ സര്‍ക്കാറാണ് റാവത്തിന്റെ മരണത്തിന് പിന്നിലെന്നും ചിലര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ17വി5 ആണ് അപകടത്തില്‍ പെട്ടത്.
Post Your Comments