KeralaLatest NewsNews

ആസിഡും സയനൈഡും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പദ്ധതി

തൃശൂര്‍: പൊട്ടാസ്യം സയനൈഡ്, ആസിഡ് പോലെയുള്ള വിഷ പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിൽ യഥാര്‍ഥ ഉറവിടം കണ്ടെത്തുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പ്രതിമാസം 30 കിലോ സയനൈഡ് അനധികൃതമായി വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. കൂടത്തായി കൊലപാതക പരമ്പരയുള്‍പ്പെടെ വന്നതിന് പിന്നാലെ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച്‌ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

Read also: ആസിഡ് ആക്രമണത്തിന് ഇരയായി വികൃതമായ യുവതിയുടെ മുഖം പൂര്‍വസ്ഥിതിയിലാക്കി : ഡോക്ടര്‍മാര്‍ക്കും ആശുപത്രിയ്ക്കും നന്ദി പറഞ്ഞ് യുവതി

സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആസിഡുകളുടെ വില്‍പനയും ശേഖരണവും ആധാര്‍ മുഖേനയാവണംഎന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സയന്‍സ് ലാബുകള്‍ക്ക് വേണ്ടിയാണ് കൂടുതലായി ആസിഡുകള്‍ ശേഖരിക്കുന്നത്. ഇതിന് ഇനി അധ്യാപകരുടെ ആധാര്‍ നല്‍കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button