Latest NewsNewsIndia

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറില്‍ തള്ളി

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു

കറൌലി: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ കറൌലിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ചയാണ് ഭിലാപാഡയിലെ കിണറിനുള്ളില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി
അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയെക്കുറിച്ച് വ്യക്തമായ ചിത്രം പുറത്ത് വരുന്നത്.

 

Read Also: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോഹനപുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് സംശയിക്കപ്പെടുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയതെന്നാണ് സംശയിക്കുന്നത്.

രാത്രിയില്‍ ശുചിമുറിയിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്നാണ് സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button