KeralaLatest NewsNews

ഇടതുമുന്നണിയുമായി യോജിച്ച്‌ സമരം നടത്തേണ്ട ആവശ്യം ഇനിയില്ല; രമേശ് ചെന്നിത്തല

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഇടതുമുന്നണിയുമായി യോജിച്ച്‌ സമരം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതിന് വേണ്ടിയാണ് യോജിച്ച സമരം നടത്തിയയതെന്നും ഇനി അതിന്റെ ആവശ്യമില്ലാതിനാൽ യു.ഡി.എഫ് അതിന്റേതായ രീയിയിലായിരിക്കും സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Read also:  പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവേഷകരും ബുദ്ധി ജീവികളും : ഏതു രാജ്യത്തെയും ഏതു മതത്തില്‍പ്പെട്ട വ്യക്തിക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസ്സമാകുന്നില്ല

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ട് പോകും. കോഴിക്കോട് സമരം ചെയ്തതിന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് അടക്കം 40 പേരെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകില്ല. ഇവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയും ഡി.ജി.പിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button