KeralaLatest NewsNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; വേറിട്ട സേവ് ദി ഡേറ്റ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വേറിട്ടൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററായ ജി എല്‍ അരുണ്‍ ഗോപി കൊല്ലം ആയൂര്‍ സ്വദേശിനി ആശ ശേഖര്‍ എന്നിവരുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. എന്‍ആര്‍സിയും സിഎഎയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇരുവരും നില്‍ക്കുന്നത്. പ്രതിഷേധങ്ങളില്‍ ഭാഗമാകാനുള്ള തീരുമാനം തന്നെയാണ് ഫോട്ടോഷൂട്ടെന്ന് അരുണും ആശയും പറയുന്നു. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിന്‍, അര്‍ജുന്‍ എന്നീ യുവാക്കളുടെ നേതൃത്വത്തിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ആശയവുമായെത്തിയിരിക്കുന്നത്. 2020 ജനുവരി 31 നാണ് അരുണിന്റേയും ആശയുടേയും വിവാഹം.

https://www.facebook.com/firstlookweddingphotography/posts/2492309721090178?__xts__%5B0%5D=68.ARBGKEMXn89YhGxsLRYP7CX8zqI8nVPlyzJ34Iyjx6hkMp6RnQjE-iK9Lv18G_uTXET_SodkjWjVuvsg6yVOlRtYoFBF2HFwi3q_Q33WpzA90frEq7W94RQ4sKV3q5BFLczs_Z-1Gd_yTEieiVmFZZ9RuUC_g2tclyDh5i6Ik7KJaGhMn48YK2i18w-iZY5DlqSGxdgGv0urzL_E7gnKkZXMMdp9pS1UfHpFsP_M9cURuWRqiC4o6cSdGqLl_nI4sJOOM17Bwx3FCf8RbEX4wD2c_XMU5CF_YH3NkLPL892mXDpH3Y-yLgNZQIxp_bukjpHqhZpWWYbdeSJLNUePTKQg_Dez&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button