![](/wp-content/uploads/2019/12/counclier-thangappan.jpg)
കൊച്ചി: പിറവത്ത് സിപിഐ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. വാഹനത്തിലെത്തിയ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് കൗണ്‍സിലറെ മര്‍ദ്ദിച്ചത്. പ്രദേശത്ത് സിപിഐയും സിപിഎമ്മും തമ്മില്‍ നിലനിന്ന തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പിറവം നഗരസഭാ ഓഫീസിന് സമീപത്ത് വെച്ചാണ് കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ രണ്ട് കാലുകള്‍ക്കും പരിക്കേറ്റ മുകേഷ് തങ്കപ്പനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments