Latest NewsNewsIndia

പൗരത്വ നിയമത്തെ അനുകൂലിച്ച് ഗവേഷകരും ബുദ്ധി ജീവികളും : ഏതു രാജ്യത്തെയും ഏതു മതത്തില്‍പ്പെട്ട വ്യക്തിക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസ്സമാകുന്നില്ല

ന്യൂഡല്‍ഹി : ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാറിനെയും പൗരത്വ നിയമത്തേയും അനുകൂലിച്ച് ഗവേഷകരും ബുദ്ധിജീവികളും രംഗത്തെത്തി. ഇന്ത്യയിലെയും യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെയും സര്‍വകലാശാലകളിലെ പ്രഫസര്‍മാരും ഗവേഷകരും ഉള്‍പ്പെട്ട ഏകദേശം 1,100 പേരടങ്ങുന്ന സംഘമാണു പ്രസ്താവനയുമായി കേന്ദ്ര സര്‍ക്കാരിനു പിന്തുണച്ചു രംഗത്തെത്തിയത്. നിയമം പാസാക്കിയതിലൂടെ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയായ മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം നിറവേറ്റിയെന്നു പ്രസ്താവനയില്‍ പറയുന്നു.

read also : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞു

1950ലെ ലിയാഖത്ത്- നെഹ്റു ഉടമ്പടി പരാജയപ്പെട്ടതു മുതല്‍, വിവിധ നേതാക്കളും, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ടീയ പാര്‍ട്ടികളും പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്. വിസ്മരിക്കപ്പെട്ട ന്യൂനക്ഷങ്ങളെ പരിഗണിച്ചതിനും ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ചതിനും പാര്‍ലമെന്റിനെയും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു.’ – പ്രസ്താവനയില്‍ പറയുന്നു.

ഏതു രാജ്യത്തെയും ഏതു മതത്തില്‍പ്പെട്ട വ്യക്തിക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസ്സമാകുന്നില്ല. അതിനാല്‍ നിയമം ഭരണഘടനയുടെ മതനിരപേക്ഷതയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നില്ല. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു ത്വരിത പരിഹാരം നല്‍കുക മാത്രമാണു ചെയ്യുന്നത്. നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം തേടുന്ന ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഹമ്മദിയ, ഹസാരാസ്, ബലൂച് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗങ്ങളെ നിയമം തടയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button