KeralaLatest NewsNews

മകന്റെ ഗിറ്റാര്‍ സംഗീതത്തിനൊപ്പിച്ച് മധുരമായി പാടി അമ്മ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വീട്ടമ്മമാരില്‍ പലരും കഴിവുകളുണ്ടായിട്ടും അതൊന്നും പുറത്തെടുക്കാനാകാതെ ഒതുങ്ങിക്കഴിയുന്നവരായിരിക്കും. പ്രോത്സാഹനമില്ലാത്തതിന്റെ പേരിലോ അവസരങ്ങള്‍ കിട്ടാത്തതിന്റെ പേരിലോയൊക്കെയായിരിക്കും അത്. എന്നാല്‍ ഇവിടെ ഇതാ ഒരു കലാകാരി വെളിച്ചത്തു വരികയാണ്. മകനാണ് അമ്മയുടെ കഴിവ് തിരിച്ചറിഞ്ഞ് അത് മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കുന്നത്. മകന്റെ ഗിറ്റാര്‍ സംഗീതത്തിനൊപ്പിച്ച് മധുരസ്വരമീട്ടുകയാണ് ഈ അമ്മ. ‘മലര്‍ക്കൊടി പോലെ വര്‍ണക്കൊടി പോലെ’ എന്ന ഗാനം ഈ അമ്മ ആലപിക്കുമ്പോള്‍ അറിയാതെ കേട്ടിരുന്നു പോകും. പുണ്യം ചെയ്ത അമ്മയും മകനും എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്. അമ്മയുടെ കഴിവിനെ പുറത്തു കൊണ്ടു വന്ന മകനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. എന്തായാലും ഈ അമ്മയേയും മകനേയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

https://www.facebook.com/live.skylarkpictures/videos/1282046971843597/?t=98

shortlink

Related Articles

Post Your Comments

Related Articles


Back to top button