
കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാന്‍ഡേജ് ചുറ്റിയെത്തിയ താരരാജാവിന് എന്ത് പറ്റിയെന്ന് ആരാധകര്‍ അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ തന്റെ കൈക്ക് ശസ്ത്രക്രിയ നടത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹന്‍ലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. താരത്തിന് എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്ന് ആശംസിച്ച് നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
https://www.facebook.com/ActorMohanlal/posts/2649318471790499
Post Your Comments