ഹൈദരാബാദ് : ഇന്ത്യൻ സൂപ്പർ ലീഗിൽ നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ച്പിടിക്കാൻ എടികെ ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. ഇന്ന് വൈകിട്ട് 07:30തിന് ഹൈദരാബാദിലെ ജി.എം,സി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
No team has scored fewer goals at home this season than @HydFCOfficial! ?
Advantage @ATKFC? ?
Read more in our #HFCATK preview ⤵
#HeroISL #LetsFootballhttps://t.co/ODEKeiXadK
— Indian Super League (@IndSuperLeague) December 21, 2019
എട്ടു മത്സരങ്ങളിൽ 14 പോയിന്റുമായി ഇപ്പോൾ മൂന്നാം സ്ഥാനത്താണ് എടികെ. 16 പോയിന്റുമായി നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സിയാണ് ഒന്നാം സ്ഥാനത്ത്. എടികെയ്ക്ക് രണ്ടു സമനിലയും തോൽവിയും മാത്രമുള്ളതിനാൽ ഇന്നത്തെ മത്സരത്തിലെ വിജയം നാല് സമനിലയും ഒരു തോൽവിയുമുള്ള ബംഗളുരുവിനെ പിന്നിലാക്കി വീണ്ടും ഒന്നാമനാകുമെന്ന പ്രതീക്ഷയിലാണ് എടികെ. അരങ്ങേറ്റ സീസണിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. 8 മത്സരങ്ങളിൽ ഒരു ജയം തോൽവി, ആറ് സമനിലയുൾപ്പെടെ 4പോയിന്റാണ് ഹൈദരാബാദിനുള്ളത്.
|| MATCHDAY ||
We will lock horns against @HydFCOfficial at Gachibowli in our last away match of the year.
Put a ❤️ if you think we will restart our unbeaten run. #HFCATK#ATK#AamarBukeyATK#BanglaBrigade pic.twitter.com/p1IBZn5C9V
— ATK Mohun Bagan FC (@atkmohunbaganfc) December 21, 2019
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ദാരുണമായ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യനായ ചെന്നൈയിൻ എഫ് സി തോൽപ്പിച്ചത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയൻസുവാല ചാങ്തെ (30), നെരിജിസ് വാൽസ്‌കിസ് (40) എന്നിവരാണ് ചെന്നൈയുടെ വിജയ ഗോളുകൾ നേടിയത്. . ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ (14)യാണ് ആശ്വാസ ഗോൾ നേടിയത്. ഈ മത്സരത്തിലെ ജയത്തോടെ ചെന്നൈ ഒൻപതു പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
Post Your Comments