തിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ പൈലറ്റ് മറന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത് ഒരു മണിക്കൂറോളം. വ്യാഴാഴ്ച രാവിലെ 8.10 ന് തിരുവന പുരത്ത് നിന്നും കരിപ്പൂരിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പോകാന്‍ ഗവര്‍ണര്‍ 7.10 ന് തന്നെ എത്തിയിരുന്നു. എന്നാൽ സാങ്കേതിക തകരാര്‍ കാരണം വിമാനം വൈകുമെന്ന് അധികൃതര്‍ അറിയിച്ചതോടെ വിസിറ്റേഴ്സ് ലോഞ്ചില്‍ അദ്ദേഹം കാത്തിരുന്നു. പൈലറ്റിന്റെ പക്കല്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ എമിഗ്രേഷന്‍ അനുമതി നല്‍കാന്‍ എമിഗ്രേഷന്‍ അധികൃതര്‍ തയ്യാറാകാത്തത് മൂലമാണ് വിമാനം വൈകിയത്.
Read also: രണ്ട് ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം; ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍
പിന്നീട് തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് വിമാനം പറത്താനെത്തിയ എക്സ്‌പ്രസ് പൈലറ്റിനെ പകരം നിയോഗിച്ചാണ് പ്രശ്നം പരിഹരിച്ചത്.ഇതേത്തുടര്‍ന്ന് 9.30 ഓടെ വിമാനം ഗവര്‍ണ്ണറുമായി ടേക്ക് ഓഫ് ചെയതു. ലൈസന്‍സ് മറന്നു വെച്ച പൈലറ്റിനെതിരെ അന്വേഷണവും ആരംഭിച്ചു.
Post Your Comments