കോഴിക്കോട്: പൗരത്വ ബില്ലിനെതിരെയുള്ള സമസ്തയുടെ സമരത്തെ വിമർശിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമർശനവുമായി നേതാക്കൾ രംഗത്ത്. ന്യൂനപക്ഷത്തെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സമസ്തയുമായുള്ള സമരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരിന്നു. ഇതൊരു ന്യൂനപക്ഷ ബാധിത പ്രശ്നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആദ്യം മനസിലാക്കണം. സമസ്ത വിമർശനമുന്നയിച്ചു.
അതേസമയം, പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ അണിനിരക്കാൻ തയാറാണെന്ന് സമസ്ത വ്യക്തമാക്കി. സംഘടന മുഖപത്രമായ സുപ്രഭാതത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തെ കോൺഗ്രസ് നേതാക്കൾ ന്യൂനപക്ഷ പ്രശ്നം മാത്രമായി ചിത്രീകരിക്കുകയാണെന്നും അവർ ചെയ്ത ചരിത്ര വഞ്ചനയുടെ തുടർച്ചയായി മാത്രമേ ഇതിനെ കാണാനാവൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്കുന്നതെങ്കില് സി.പി.എമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിമാത്രമായിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം’. – മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
ALSO READ: പ്രതിഷേധങ്ങൾ കണ്ട് ഭയക്കില്ല, എൻആർസി നടപ്പിലാക്കുമെന്ന് നിർമല സീതാരാമൻ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന സംയുക്ത സമരത്തിൽ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മുല്ലപ്പളളിയും ബെന്നി ബെഹനാനും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സമസ്തയുടെ വിമർശനം. പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി സമരരംഗത്തില്ലാത്തതും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേ സമയം ബില്ലിനെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയും ഇടതുപാർട്ടികളും രംഗത്തുണ്ട്. ദേശീയ തലത്തിൽ സമരത്തെ ഏകോപിപ്പിക്കാൻ രാഹുൽ രംഗത്തില്ലാത്തതും കോൺഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതും സമസ്തയെ ആശങ്കപ്പെടുത്തുന്നുണ്ട്. സർക്കാറിനൊപ്പം സമരമാവാമെന്നാണ് മുസ്ലിം ലീഗിന്റെയും നിലപാട്.
Post Your Comments