Latest NewsLife StyleFood & Cookery

ക്രിസ്മസിന് രുചികരമായ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം

ക്രിസ്മസിന് രുചികരമായ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം

മൈദ 2 കപ്പ്
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍
മസാല പൗഡര്‍ – 1 ടീസ്പൂണ്‍ ( ജാതിക്ക, പട്ട, ഗ്രാമ്പു, ചുക്ക് ഇവ പൊടിച്ചത് )
2. വെണ്ണ – 1 കപ്പ്
ബ്രൗണ്‍ ഷുഗര്‍ – 1 കപ്പ്
മുട്ട – 3 എണ്ണം
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
പൈനാപ്പിള്‍ എസ്സെന്‍സ് – 1/2 ടീസ്പൂണ്‍
കാരമാല്‍ – 1 ടേബിള്‍ സ്പൂണ്‍

ഒരു ഓറഞ്ചിന്റെ ജ്യൂസ് Red വൈന്‍ – 2 ടേബിള്‍ സ്പൂണ്‍
ലെമണ്‍ സെറ്റ് ഓറഞ്ച് സെറ്റ്
ഡ്രൈ ഫ്രൂട്ട്‌സ് (കറുത്ത മുന്തിരി, ചെറി, ബ്ലാക്ക് കറന്റ്, ഈന്തപ്പഴം, കടുത്ത നിറത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിക്കാം ) 1 കപ്പ്
റോസ്റ്റ് ചെയ്ത നട്‌സ് 1/2 കപ്പ്

തയ്യാറാക്കുന്ന വിധം
വൈനില്‍ കുതിര്‍ത്ത പഴങ്ങള്‍ അരിച്ചു മാറ്റി വയ്ക്കുക. ഓവന്‍ 160 ° ചൂടാക്കി ഇടുക. ചേരുവ 1 യോചിപ്പിച്ചു മാറ്റി വയ്ക്കുക.

ചേരുവ രണ്ടില്‍ ബട്ടര്‍ ഷുഗര്‍ ബീറ്റ് ചെയ്തു എടുക്കുക. അതില്‍ മുട്ട ഓരോന്നും ചേര്‍ത്ത് പതപ്പിച്ചു ക്രീം പരുവത്തില്‍ ആക്കുക. ശേഷം എസ്സെന്‍സ്, ഓറഞ്ച് ജ്യൂസ്,വൈന്‍, ( വൈന്‍ ഇല്ലെങ്കില്‍ രണ്ട് സ്പൂണ്‍ റം ചേര്‍ക്കാം) ഇവ ഇട്ടു യോചിപ്പിച്ചു ശേഷം മൈദ മിക്‌സ് ചേര്‍ത്ത് സാവധാനം ഒരു തടി സ്പൂണ്‍ കൊണ്ട് യോചിപ്പിച്ചു എടുക്കുക.

ബീറ്റ് ചെയ്യരുത് അരികില്‍ നിന്നും എല്ലാം ചേര്‍ത്ത് സാവധാനം യോചിപ്പിക്കുക. 10 മുതല്‍ 15 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button