NewsIndia

പൗരത്വ നിയമത്തെ കുറിച്ച് സമരത്തിനിറങ്ങിയവര്‍ക്കും അതിന് ആഹ്വാനം ചെയ്യുന്നവരോടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ കുറിച്ച് സമര
ത്തിനിറങ്ങിയവര്‍ക്കും അതിന് ആഹ്വാനം ചെയ്യുന്നവരോടും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാക്കുകള്‍ ഇങ്ങനെ. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധ അവകാശങ്ങളും എടുത്തു കളയുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് സമരക്കാര്‍ ആയുധമായി മാറരുതെന്നും സ്മൃതി ഇറാനി പറഞ്ഞു.

Read Also : സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ല ; നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയുമില്ല; ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയം; അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു

രാജ്യത്ത് അതിക്രമങ്ങള്‍ നടത്താന്‍ ഇറങ്ങുന്നവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണം. രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടനയും പാര്‍ലമെന്റുമാണ് പരമോന്നതമെന്നറിയാം. പാര്‍ലമെന്റ് നിയമം പാസാക്കിയ ശേഷം ഒരു മുഖ്യമന്ത്രി ഇതിനെതിരെ സംശയം ഉയര്‍ത്തുന്നത് പാര്‍ലമെന്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. പൊതുജനങ്ങളുടെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി എന്‍ഡിഎ സര്‍ക്കാര്‍ യാതൊന്നും ചെയ്യില്ലെന്നും സ്മൃതി ഇറാനി പഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button