കാലിഫോർണിയ: ഒരു പൂച്ചയുടെ പിന്നാലെ ഓടി പുലിവാല് പിടിച്ച നായയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. കാലിഫോർണിയായിലാണ് സംഭവം നടന്നത്. പിന്നാലെ പാഞ്ഞ് വരുന്ന നായയിൽ നിന്ന് രക്ഷപ്പെടാൻ പൂച്ചയ്ക്ക് ഒരു ഐഡിയ തോന്നി. മുന്നിൽ കണ്ട മരത്തിൽ അങ്ങ് കയറി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് നായയും വിചാരിച്ചു. ഒന്നും നോക്കാതെ പിന്നാലെ വച്ച് പിടിപ്പിച്ചു. എന്നാൽ മരത്തിന്‍റെ മുകളിൽ എത്തിയപ്പോഴാണ് അമളി പറ്റിയല്ലോ എന്ന കാര്യം നായ ഓർത്തത്. പൂച്ചയാണെങ്കിൽ നായക്ക് എത്തിപ്പെടാൻ സാധിക്കാത്ത സുരക്ഷിത സ്ഥാനത്ത് ഇരിപ്പും ഉറപ്പിച്ചു. വന്ന കാര്യവും നടന്നില്ല, തിരികെ മരത്തിൽ നിന്ന് ഇറങ്ങാനും കഴിയുന്നില്ല എന്നായതോടെ നായ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലായി.
സംഭവം കണ്ട സമീപവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. സുരക്ഷാജീവനക്കാരെത്തി ഏണി ഉപയോഗിച്ച് മരത്തിൽ കയറിയാണ് നായയെ രക്ഷപെടുത്തിയത്. നായയെ മാറ്റിയ ഉടൻ മരക്കൊമ്പിലിരുന്ന പൂച്ച താഴേക്ക് ചാടുകയും ചെയ്തു. പൂച്ചയുടെയും നായയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ഇവർ വ്യക്തമാക്കി. ജർമൻ ഷെപേർഡ് വിഭാഗത്തിൽ പെട്ട നായയാണ് മരത്തിനു മുകളിൽ കുടുങ്ങിയത്. പൂച്ചയുടെ പിന്നാലെ മരത്തിൽ കയറുന്നതിന് മുൻപ് നായ ഇനി രണ്ട് വട്ടം ആലോചിക്കും എന്ന അടിക്കുറുപ്പോടെയാണ് ലാത്രോപ് മാൻടെകാ ഫയർ ഡിസ്ട്രിക്ട് അവരുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിൽ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/lathropmantecafire/posts/2881308538559618?__xts__%5B0%5D=68.ARBUZXKkaPpziy_VCDlYKscmbWKp0XEOo_Eyeyr7u8OZmO8NB3AIuZ3RJ_HMcZpUD7CZAiWpc6nu4XmFH4iyL6mtoCIdnB-CZhLTww3VoT5v_hrDFzeozFPaGhwtpl77BNlx31Su-lXFtffB-haW96TSOHZdiyvOlfXN4uRQq-L5uhsn687WfLouBTRlb9Hp10dh7WVIwS6JS2e1dm3HnsCh6uXgYiDlwPwblHeJPn8Yl3wipTLLpVM_kuATRm3BgOE9zh4TRP9ZqW_VHN5HJR5LJ7MWBfYbBzwkqGRpct9rvFrJdmYskGTyAKuC3J74Nkh1J4FpUENiXbBiB9vxmT0lVQ&__tn__=-R
Post Your Comments