Latest NewsIndiaNews

സമ്പര്‍ക്ക് അഭിയൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

ന്യൂഡൽഹി: സമ്പര്‍ക്ക് അഭിയനിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാന്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു. അടുത്ത 10 ദിവസത്തിനുള്ളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ബോധവത്കരണവും ബിജെപി നടത്തും. മൂന്നുകോടിയോളം കുടുംബങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ എത്തിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടും 1000 റാലികള്‍ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്.

നിയമത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് ശക്തമാക്കാന്‍ ബിജെപി തയ്യാറെടുക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ തിരഞ്ഞെടുത്ത 250 കേന്ദ്രങ്ങളില്‍ പത്രസമ്മേളനങ്ങളും നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് മാധ്യമങ്ങളെ അറിയിച്ചു. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

ALSO READ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു

ജനങ്ങളുടെ മുന്നില്‍ നിയമത്തിന്റെ യഥാര്‍ഥ വസ്തുത എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button