Latest NewsNewsIndia

രാത്രിയിലും ജമാ മസ്ജിദിൽ പ്രതിഷേധം; ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭം ന​യി​ച്ച ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആസാദ് അറസ്റ്റിൽ. ജു​മാ മ​സ്ജി​ദി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് പു​ല​ര്‍​ച്ചെ 3.30 ഓ​ടെ ച​ന്ദ്ര​ശേ​ഖ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ പോ​കാ​ന്‍ ത​യ്യാ​റാ​യ​ത്. ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ച​ന്ദ്ര​ശേ​ഖ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read also: പൗരത്വ നിയമത്തെ കുറിച്ച് സമരത്തിനിറങ്ങിയവര്‍ക്കും അതിന് ആഹ്വാനം ചെയ്യുന്നവരോടും കേന്ദ്രമന്ത്രി സ്മൃതി ഇറാനി

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ജമാ മസ്ജിദിന്റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി.പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തിയത്. ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നു. വ​ന്‍ ജ​നാ​വ​ലി​യാ​ണ് ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button