KeralaLatest NewsNews

പാതിരാത്രിയിൽ സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം; സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറേറ്റിന്റെ കീഴിലെ പദ്ധതി ഇങ്ങനെ

കോട്ടയം: ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് സധൈര്യം പൊതുവഴിയില്‍ ഇറങ്ങിനടക്കാന്‍ ‘നിര്‍ഭയദിന’മായ ഡിസംബര്‍ 29-നു വഴിതുറക്കുന്നു. സംസ്ഥാന വനിത-ശിശു വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് 29-ന് രാത്രി 11 മുതല്‍ 30-ന് വെളുപ്പിന് രണ്ടുവരെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടണവീഥികളിൽ നിര്‍ഭയം ഇറങ്ങിനടക്കാന്‍ അവസരമൊരുങ്ങുന്നത്. വനിതാദിനമായ മാര്‍ച്ച്‌ എട്ടുവരെയുള്ള ആഴ്ചകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ്‌ നിര്‍ദേശം.വകുപ്പിലെ വനിതാ ജീവനക്കാരും വനിതാ സംഘടനകളും ഉള്‍പ്പെടുന്ന പട്ടികയില്‍നിന്ന് കുറഞ്ഞത് 25 പേരെയുമാണ് നടത്തത്തിന് സജ്ജരാക്കുന്നത്.

Read also: മ​​​​​​​ത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ

എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത്. ഒറ്റയ്ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടോ ആണ് നടത്തം. പ്രത്യക്ഷത്തിലല്ലാതെ പോലീസ് സഹായം നിരത്തിലുണ്ടാകണം. പോലീസ് വാഹനവും പ്രത്യക്ഷത്തില്‍ ഉണ്ടാകരുത്. നടക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുൻപ് ജനമൈത്രി പോലീസിന്റെ സഹായത്തോടെ ക്രൈം സീന്‍ മാപ്പിങ് നടത്തണം. ഈ സ്ഥലങ്ങളില്‍ ആവശ്യമായ വഴിവിളക്കും പറ്റുന്നയിടത്തൊക്കെ സി.സി.ടി.വി. സംവിധാനവും ഉറപ്പാക്കണം. ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 100 വൊളന്റിയര്‍മാരുടെ പട്ടിക തയ്യാറാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button