പെരുമ്പള്ളി: കായലിന്റേയും കടലിന്റേയും തൊട്ടടുത്താണ് വയനാട്ടില്‍ മുങ്ങി മരിച്ച നിധിന്റേയും ജിതിന്റേയും വീട്. ഇരുവര്‍ക്കും നീന്തലറിയാം. എന്നിട്ടും എന്താണ് സംഭവിച്ചത് എന്നറിയാചെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ആറാട്ടുപുഴ പഞ്ചായത്തിലെ തെക്കന്‍ തീരമായ പെരുമ്ബള്ളിയിലെ നാട്ടുകാര്‍.
ആറ് പേരടങ്ങിയ സംഘമാണ് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. കടലും കായലും കയ്യെത്തും ദൂരത്തുള്ള ചുറ്റുപാടിലാണ് നിധിനും ജിതിനും ജീവിച്ചത്. മരിച്ച ബിജിലാലിന്റെ വീട് പെരുമ്ബള്ളിയില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രമാണ് അകലെയായാണ്. ഇവിടേയും കാലയലും കടലും അടുത്താണ്. ചെറിയ കായലുകളും അവയ്ക്ക് അനുബന്ധമായി വിശാലമായ കായംകുളം കായലും ഈ പ്രദേശങ്ങളുടെ പ്രത്യേകതയാണ്.
പെരുമ്ബള്ളിയിലും രാമഞ്ചേരിയിലും നീന്തല്‍ അറിയാത്തവരായി ആരുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളത്തില്‍ വീണ ആളിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ മറ്റുള്ളവരും അകപ്പെട്ടു പോയതാണെന്നാണ് നിഗമനം. വയനാട് മേപ്പാടി ചുളിക്കല്‍ വെള്ളക്കെട്ടിലാണ് ഇവര്‍ മുങ്ങിമരിച്ചത്. വയനാട് വിനോദ യാത്രയ്‌ക്കെത്തിയ ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ആറംഗ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്.
വയനാട് മേപ്പാടി ചുളിക്കയിൽ വെള്ളകെട്ടിൽ യുവാക്കൾ കുളിക്കാനിറങ്ങിപ്പോഴാണ് അപകടമുണ്ടായത്.വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കായംകുളം സ്വദേശികളാണ് മൂന്നുപേരും. കായംകുളം വല്യരിക്കൻ സ്വദേശികളായ നിധിൻ (19) ജിതിൻ കാർത്തികേയൻ ( 23) ബിജി ലാൽ (20) എന്നിവരാണ് മരിച്ചത്.
Post Your Comments