KeralaLatest NewsNews

മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിന്ന് മകന്‍ അമ്മയെ മറന്നു; ഒടുവില്‍ പൊലീസെത്തി

പെന്‍ഷന്‍ കാര്യം തിരക്കാന്‍ കൊണ്ടുവിട്ട അമ്മയെ മകന്‍ മറന്നു. അമ്മയെ ട്രഷറിയില്‍ വിട്ട മകന്‍ മഞ്ജുവാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോവുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍ സ്വദേശിനിയും മകനും മലയിന്‍കീഴ് ട്രഷറിക്ക് സമീപമാണ് സംഭവം. തിരക്ക് കാരണം ട്രഷറിയില്‍ മകന്‍ കയറിയില്ല. ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയി. എന്നാല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങിയ അമ്മ, മകനെ കണ്ടില്ല. കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു.

ഏറെ നേരം കാത്തിരുന്നെങ്കിലും മകന്‍ വന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. പക്ഷേ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞ സ്ഥലത്ത് എത്തി കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താനായില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിനു സമീപം റോഡരികില്‍ ഇറക്കി വിട്ടു. വഴിയരികില്‍ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയില്‍നിന്ന അമ്മയോടു കാര്യമന്വേഷിച്ച സമീപവാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചു. അമ്മയെ പൊലീസ് സ്റ്റേഷനില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ പറഞ്ഞു. സ്റ്റേഷനിലെത്തിയ മകനെ ഗുണദോഷിച്ചാണ് പൊലീസ് പറഞ്ഞുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button