ബെംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ബെംഗലൂരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ബെംഗലൂരിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. തെറ്റായ വാർത്തകളും, വീഡിയോകളും പ്രചരിപ്പിച്ചതിനാണ് മലയാള ടെലിവിഷൻ മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടി.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ മലയാളി മാധ്യമങ്ങളും, വിദ്യാർത്ഥികളുമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും ബൊമ്മയ്യ ആരോപിച്ചു. മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്തുനിന്നു വന്നവരാണ്.
അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. അയല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ ഇവർക്ക് നേരെ മംഗളുരുവില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രതിഷേധം നടന്നു. ക്യാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കർണ്ണാടക ബസുകൾ തടയുകയും കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.
രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് കാംപസ് ഫ്രണ്ടിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിജില്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് എന്നവരുടെ നേതൃത്വത്തിലും യുവജനങ്ങള്‍ നഗരത്തില്‍ പ്രതിഷേധിച്ചു.
Post Your Comments