കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിന് നിർദ്ദേശം നൽകിയെന്നും അപ്പോൾ തന്നെ അദ്ദേഹം സ്ഥലത്ത് എത്തിയെന്നും സതീശൻ വ്യക്തമാക്കി.
ഡിസിസിയുടെ അനുമതിയോടെയാണ് കോഴിക്കോട് യോഗം നടന്നതെന്നും സമാന്തരയോഗമല്ല നടന്നതെന്നും സതീശൻ പറഞ്ഞു. നടന്നത്. വിഷയത്തിൽ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കെതിരായ ഇത്തരം അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ: ദേശീയതയെ അപമാനിച്ചതായി വിമർശനം
നെഹ്‌റു അനുസ്മരണ യോഗം എന്ന പേരിൽ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കൾ നടത്തിയ പരിപാടിയിൽ 21 പേർ പങ്കെടുത്തുവെന്നാണ് വിവരം. കോൺഗ്രസിന്റെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ രഹസ്യയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മാദ്ധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയത്. പത്ര ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് നേരെ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വനിതാ മാദ്ധ്യമപ്രവർത്തകയ്‌ക്ക് നേരെ അസഭ്യവർഷം നടത്തി. ഇതിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്നത്തിന് പിന്നാലെയാണ് വിഡി സതീശൻ പ്രതികരണവുമായി രംഗത്ത് വന്നത്.
Post Your Comments