Latest NewsNewsIndia

പൗരത്വ ബിൽ: പൊലീസിന്‍റെ നടപടി കലാപത്തിന് ശ്രമിച്ചവർക്ക് നേരെ; നൂറുകണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വെച്ച് അക്രമികൾ പാഞ്ഞടുക്കുമ്പോൾ പൊലീസ് വെടിവെച്ചു; പ്രതികരണവുമായി ബിജെപി നേതാവ്

മംഗളൂരു: നൂറുകണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വെച്ച് അക്രമികൾ പാഞ്ഞടുക്കുമ്പോൾ പൊലീസ് വെടിവെച്ചതാണെന്നും പൊലീസിന്‍റെ നടപടി കലാപത്തിന് ശ്രമിച്ച അക്രമികൾക്കെതിരെയായിരുന്നെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പ്രതികരിച്ചു.

‘പൊലീസിന്‍റെ നടപടി കലാപത്തിന് ശ്രമിച്ചവർക്ക് നേരെയാണ്. നൂറുകണക്കിന് പേരെ കൊല്ലാൻ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’.

ALSO READ: പൗരത്വ ബിൽ: അമിത് ഷായ്ക്ക് എതിരെ നീക്കം; യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി

പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button