വാഷിംഗ്ടണ്‍: ദേശീയ പൗരത്വ നിയമം പ്രാബല്യത്തിലായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യു എസ് ഫെഡറല്‍ കമ്മീഷനിലെ മുസ്ലിം പ്രതിനിധിയെ അമേരിക്ക പുറത്താക്കി. യു എസ് ഫെഡറല്‍ കമ്മീഷനിലെ പ്രതിനിധി അഹമ്മദ് ഖവാജയെയാണ് പുറത്താക്കിയത്. പകരം ജൂതവംശജ റാബി ഷാരോണ്‍ ക്ലെന്‍ബം നിയമിതയായി. സെനറ്റ് ഡെമോക്രാറ്റിക് ലീഡര്‍ ചാള്‍സ്.ഇ. ഷൂമേറാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബില്ല് ലോക്സഭയില്‍ പാസ്സായതിനെതിരെയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവന പുറത്തിറക്കിയത്. പൗരത്വ ബിൽ നടപ്പാക്കാന്‍ അനുവദിക്കരുതെന്നും, അത് കൊണ്ടുവന്ന അമിത്ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു അഹമ്മദ് ആവശ്യപ്പെട്ടത്. കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ ഇന്ത്യയ്ക്കെതിരെയുള്ള പ്രസ്താവനയില്‍ വിയോജിച്ചപ്പോള്‍ ഖവാജയാണ് ഇന്ത്യയ്ക്കെതിരെ നിലകൊണ്ടത്.
അതേസമയം ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമത്തില്‍ വേര്‍തിരിവുകള്‍ ഇല്ലെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു.
Post Your Comments