ശബരിമല: ശബരിമലയുടെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്നും അത്യാധുനിക ഉപകരണങ്ങള്‍ എത്തുന്നു. ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്സ്റേ മെഷീന്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, എക്സ്റേ ബാഗേജ് സ്കാനര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍, ബോംബ് സ്യൂട്ട്, എക്സ്റ്റന്‍ഷന്‍ മിറര്‍, റിയല്‍ ടൈം വ്യൂയിംഗ് സിസ്റ്റം (Real Time Viewing System) കൂടാതെ ഒരു കിലോമീറ്ററോളം വെളിച്ചമെത്തിക്കുന്ന കമാന്‍ഡോ ടോര്‍ച്ചുകള്‍ എന്നിങ്ങനെ ബോംബ് സ്ക്വാഡിനായി 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും, സുരക്ഷാ ഉപകരണങ്ങളുമാണ് എത്തുന്നത്.
Read also: സുപ്രീംകോടതിക്ക് നിലപാടില്ലാതെയായി; മന്ത്രി എം.എം.മണി
എട്ടു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വിലയുള്ളതാണ് മൈന്‍ സ്വീപ്പര്‍. അതുപോലെ എവിടെ സ്ഫോടനം നടന്നാലും സ്ഫോടക വസ്തുക്കള്‍ ഏതെന്ന് തിരിച്ചറിയാന്‍ എക്സ്പ്ലോസീവ് ഡിറ്റക്ടറിലൂടെ കഴിയും. സ്ഫോടക വസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തിയാല്‍ അതിനെ സ്കാന്‍ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിര്‍വീര്യമാക്കുന്ന ഉപകരണമാണ് പോര്‍ട്ടബള്‍ എക്‌സ്റേ മെഷീന്‍. പ്ലാപ്പള്ളി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ട്രോളി മിറര്‍ ഉപയോഗിച്ചാണ് പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിന്‍റെ പടി കയറാന്‍ തുടങ്ങുന്ന ഇടത്തുനിന്നും സുരക്ഷാ പരിശോധന ആരംഭിക്കും.
Post Your Comments