കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ. എന്‍.ആര്‍.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മുദ്രാവാക്യങ്ങളുമായി എറണാകുളം പാറക്കടവിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തി. സ്വകാര്യ ബസുകള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.
Post Your Comments