Latest NewsUAEKeralaNewsInternationalGulf

ഫേസ്ബുക്കിലെ പരാമർശം, ഷാർജയിൽ മലയാളി ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു

ഷാർജ: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഫേസ്ബുക്കിൽ വിദ്വേഷം പടർത്തുന്ന രീതിയിൽ കമന്‍റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഷാർജയിലെ മൈസലൂൺ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ പനയമ്പള്ളിയെ ആണു ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നു ലുലു അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ സെക്ഷനിലെ സൂപ്പർ വൈസറായിരുന്നു ഇദേഹം.

ഫേസ്ബുക്കിൽ ഇയാൾ ഉണ്ണി പുതിയേടത്ത് എന്ന പേരിലാണ് അക്കൗണ്ട് എടുത്തിരുന്നത്. ഇദേഹത്തിന്‍റെ കമന്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും നിരവധി ആളുകൾ പ്രതിഷേധവുമായി‌‌ രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്വേഷം പരത്തുന്ന കമന്റാണ് ഇദ്ദേഹത്തിന്റേതെന്നും ഇത്തരം പെരുമാറ്റങ്ങൾ  ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അംഗീകരിക്കില്ലെന്നും ലുലു അധികൃതർ വ്യക്തമാക്കി. ജോലിയിൽ നിന്നും നീക്കം ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും മറ്റു നടപടികൾക്ക് എച്ച്ആർ വിഭാഗവുമായി ബന്ധപ്പെടാനുമാണ് ലുലുവിൽ നിന്നും ഉണ്ണികൃഷ്ണനെ് ലഭിച്ച അറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button