Latest NewsNewsKuwait

700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു; പട്ടികയിൽ ഇന്ത്യക്കാരും

കുവൈത്ത്: ഇന്ത്യക്കാരുൾപ്പെടെ 700 തടവുകാർക്ക് കുവൈത്ത് പൊതുമാപ്പ് നൽകുന്നു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് ആണ് പൊതുമാപ്പ് നൽകികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തരമന്ത്രാലയത്തിലെ തെറ്റുതിരുത്തൽ, ശിക്ഷനടപ്പാക്കൽ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ്‌ അൽ സ അബിയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുമാപ്പിന്‌ അർഹരായ തടവുകാരെ മോചിപ്പിക്കുകയോ ശിക്ഷാകാലാവധി പകുതിയായോ മൂന്നിലൊന്നോ ആയി കുറയ്ക്കുകയോ ചെയ്യും. രാജ്യസുരക്ഷ, ഭീകരവാദം തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ള തടവുകാർക്കാണ്‌ പൊതുമാപ്പ്‌ ആനുകൂല്യം ലഭിക്കുക. ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഇസാം അൽ നിഹാമിന്റെ അധ്യക്ഷതയിൽ അവന്യൂസ് മാളിൽനടന്ന പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്‌സൈറ്റ് : വിശദാംശങ്ങള്‍ ഇങ്ങനെ

തടവുകാർ നിർമിച്ച കരകൗശലവസ്തുക്കളുടെ പ്രദർശനമേളയ്ക്ക് ഒട്ടേറെ സന്ദർശകരെത്തി. തടവുകാരുടെ വിവിധ മേഖലകളിലുള്ള നൈപുണി കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തുകയെന്നതാണ്‌ ലക്ഷ്യം. ജയിൽമോചിതരാകുന്ന പ്രവാസിതടവുകാരെ ഉടൻതന്നെ സ്വന്തംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ഫറാജ്‌ അൽ സ അബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button