Latest NewsKeralaNews

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താൻ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താൻ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. ​രാം​ലീ​ല മൈ​താ​ന​ത്ത് വെച്ച് മോ​ദി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നാണ് ഭീ​ക​ര​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പ്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മോ​ദി​യെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണു ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്.

Read also: ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ.റെഡ്ഡി

ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഇ​തു സം​ബ​ന്ധി​ച്ചു ഡ​ല്‍​ഹി പോ​ലീ​സി​നും എ​സ്പി​ജി​ക്കും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. ബി​ജെ​പി റാ​ലി​ക്കാ​യി ആ​യി​ര​ങ്ങ​ള്‍ എ​ത്തു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഡ​ല്‍​ഹി പോ​ലീ​സും എ​സ്പി​യു​മാ​ണു രാം​ലീ​ല​യി​ല്‍ മോ​ദി​യു​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button