UAELatest NewsNewsGulf

ഭാഗ്യദേവത കടാക്ഷിച്ചു : ദുബായിയിൽ വീണ്ടും കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ

ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു കോടികണക്കിന് രൂപയുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായ് ഡ്യൂട്ടി ഫ്രീയിൽ 36–ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന  മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ വിക്രാന്ത് ബിശ്വകർമയാണ്(ടിക്കറ്റ് നമ്പർ : 4411) 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സമ്മാനം കരസ്ഥമാക്കിയത്. ഓൺലൈൻ വഴിയാണ് വിക്രാന്ത് ടിക്കറ്റ് സ്വന്തമാക്കിയത്. മറ്റൊരു നറുക്കെടുപ്പിൽ ഫിലിപ്പീൻ സ്വദേശിനി മെലഡി ക്യർട്ടേന 10 ലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴ് കോടിയിലേറെ രൂപ) സ്വന്തമാക്കി.

Also read : സൈബറിടത്തില്‍ താരമായി ഒരു നൂഡിൽസ് ചെരുപ്പ്

ആഡംബര വാഹനങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരനായ മുഹമ്മദ് മൊമീനിന് അപ്രീല ടുനോ ആർആർ മോട്ടോർ ബൈക്ക് ലഭിച്ചു. ബ്രിട്ടിഷ് പൗരൻ വില്യം ഡുൻകാനിന് ബെൻസിന്റെ എസ്560 മോഡൽ കാറും ജർമൻ സ്വദേശിയായ റയ്ഫ് സ്നോവിച്ചിന് റേഞ്ച് റോവർ എച്ച്എസ്ഇ 360 പിഎസ് കാറും ലഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button