Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം ; ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്,  ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ല : സ്മൃതി ഇറാനി

ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ പൗരന്‍മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം എടുത്തു കളയുന്നില്ല. ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുതെന്നു സ്‌മൃതി ഇറാനി പറഞ്ഞു.

Also read : ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ 

അതിക്രമങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ പിന്തുണ നല്‍കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യത്തെ ഓരോ പൗരനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ ഭരണഘടനയും, പാര്‍ലമെന്റുമാണ് പരമോന്നതമെന്നറിയാം. പാര്‍ലമെന്റ് നിയമം പാസാക്കിയ ശേഷം ഒരു മുഖ്യമന്ത്രി ഇതിനെതിരെ സംശയം ഉയര്‍ത്തുന്നത് പാര്‍ലമെന്റിനെ അപമാനിക്കലാണെന്നും പൊതുജനങ്ങളുടെ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ യാതൊന്നും ചെയ്യില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ കേരള പോലീസിന് കൈമാറി. കാസർകോട് ജില്ലയിലെ തലപ്പാടിയിൽ ഇവരെ എത്തിക്കുകയായിരുന്നു. 7 മണിക്കൂറുകൾക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇവരിൽ നിന്നും പിടിച്ചെടുത്ത മൈക്കും,ക്യാമറയും ഫോണുകളും തിരികെ നൽകി.രാവിലെയാണ് 8 മലയാളി മാധ്യമ പ്രവർത്തകരെ റിപ്പോർട്ടിങ്ങിനിടെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button