Latest NewsKeralaNews

രണ്ട് ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം; ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. കൊഴിലാണ്ടി നന്തിയിൽ വെച്ച് സിപിഎമ്മിന്‍റെ അഞ്ചോളം പ്രവർത്തകരാണ് ഗവർണ‌ക്കെതിരെ കരിങ്കൊടി കാണിച്ചത്. തുട‍ർന്ന് നന്തിയിൽ നിന്ന് ഇരിങ്ങലിലേക്ക് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ കെഎസ്‍യു പ്രവർത്തകരും കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ പൊലീസ് കെസെടുത്തു.

Read also: പൗരത്വ ബിൽ: ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ കേരളം വിടണം; ഗവര്‍ണർക്ക് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി

ഉദ്ഘാടന പ്രസംഗത്തിനായി ഗവർണർ വേദിയിലേക്ക് വരുമ്പോഴാണ് കെഎസ്‍യു പ്രവർത്തക‌ർ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധക്കാരെ തടയണ്ടായെന്നും അവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധിക്കുന്ന എല്ലാ സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button