ബെംഗളൂരു: ആസിഡാക്രമണത്തിന് വീണ്ടും ഒരു ഇരകൂടി. ബെംഗളൂരുവില്‍ ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ഒഴിച്ചു. ബെഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ജീവനക്കാരിക്ക് നേരെ രാവിലെ 5.45ഓടെയാണ് അക്രമണം നടന്നത്.
മുഖത്തിനും കൈയ്ക്കും പൊള്ളലേറ്റ ഇന്ദിരാ ഭായിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജേലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയ ഇന്ദിരയ്ക്ക് നേരെ ബൈക്കിലെത്തിയ അക്രമികള്‍ ആസിഡൊഴിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ല.
ബഗല്‍ഗുണ്ട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ദിര ഭായിയുടെ താമസ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വച്ചാണ് അക്രമണം നടന്നത്.
Post Your Comments