കട്ടപ്പന : ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഹിന്ദിക്കാര്‍ വര്‍ക്കേഴ്‌സ് എന്ന പേരില്‍ അന്യ സംസ്‌ഥാന തൊഴിലാളികള്‍ യോഗം ചേര്‍ന്നിരുന്നു.ഹിന്ദി കാരി വര്‍ക്കേഴ്‌സ് മീറ്റിങ് എന്ന പേരിലാണ് പരിപാടി നടന്നത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക് ഒത്തുകൂടാന്‍ ഒരു വേദി എന്നതാണ് ലക്ഷ്യം. ആദ്യ യോഗത്തില്‍ തന്നെ നിരവധി തൊഴിലാളികള്‍ പങ്കെടുക്കുകയും ചെയ്‌തു.
എന്നാല്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മയെ മലയാളികള്‍ ആശങ്കയോടെയാണ് കാണുന്നത്. അസം സ്വദേശിയായ ഡേവിഡാണ് കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്. 13 വര്‍ഷമായി വണ്ടന്‍മേട് രാജാക്കണ്ടത്ത് എസ്‌റ്റേറ്റ് തൊഴിലാളിയായ ഡേവിഡ് ഇതര സംസ്‌ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി നാളുകളായി പണിസ്‌ഥലങ്ങളില്‍ കയറി ഇറങ്ങുകയായിരുന്നു. നന്നായി മലയാളം സംസാരിക്കാന്‍ അറിയാവുന്ന ഇയാളുടെ നേതൃത്വത്തിലാണ് കട്ടപ്പന നഗരസഭാ സ്‌റ്റേഡിയം ബുക്ക് ചെയ്‌തതും പോലീസില്‍ നിന്നും അനുമതി നേടിയതുമെല്ലാം.
കേരളം മുഴുവന്‍ ഇതരസംസ്‌ഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്ബോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. നല്ലൊരു പങ്കും കഷ്‌ടപ്പെട്ട് ജീവിക്കാനെത്തുന്ന തൊഴിലാളികളാണെങ്കിലും ഇതിനിടയിലാണ് ക്രിമിനലുകളും എത്തിച്ചേരുന്നത്.ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഒത്തുചേരുന്നത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്ന ആശങ്കയുണ്ട്.
ഇതിനിടയില്‍ പവര്‍ ഇന്‍ ജീസസ് ചര്‍ച്ചിന്റെയും കരിസ്‌മാറ്റിക് ഫെല്ലോഷിപ്പ് ഇന്ത്യയുടെയും ബ്ലെസസ് പീപ്പിള്‍ മിനിസ്‌ട്രീസിന്റെയും നേതൃത്വത്തില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ക്രിസ്‌മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി ഉദ്‌ഘാടനം ചെയ്‌ത റോഷി അഗസ്‌റ്റിന്‍ എം.എല്‍.എയുടെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയാണ് സദസിലുള്ളവര്‍ക്ക് മനസിലാക്കി കൊടുത്തത്.
യോഗത്തില്‍ ഹിന്ദി, ബംഗാളി, നേപ്പാളി, അസാമീസ്, ഒഡിയ, സന്താളി, സാദ്രി, തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലാണ് ഗാനം ആലപിച്ചത്. ഒട്ടേറെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments