Latest NewsNewsIndia

സർക്കാർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യാണെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രെ വിമർശനവുമായി രാഹുൽ ഗാന്ധി. ഇ​ന്ത്യ​യു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ര്‍​ത്താ​നാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും കോ​ള​ജു​ക​ള്‍ അ​ട​യ്ക്കാ​നും ഇ​ന്‍റ​ര്‍​നെ​റ്റും മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കാ​നും സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇ​ന്ത്യ​യു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ര്‍​ത്താ​നും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ട​യു​ന്ന​തി​നു​മാ​ണ് സെ​ക്ഷ​ന്‍ 144 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രെ​ന്നും രാ​ഹു​ല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

Read also: പൗ​ര​ത്വ ഭേ​ദ​ഗ​തി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹി​ത​പ​രി​ശോ​ധ​ന ‌‌ന​ട​ത്താ​ൻ ധൈ​ര്യ​മു​ണ്ടോ : വെ​ല്ലു​വി​ളിയുമായി മമത

shortlink

Related Articles

Post Your Comments

Related Articles


Back to top button