KeralaLatest NewsNews

പൗരത്വ ബിൽ: സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണം; പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരായ സമരങ്ങളുമായി യുഡിഎഫ് വീണ്ടും സഹകരിക്കണമെന്നും പ്രതിഷേധങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്നമാണിതെന്നും തുടര്‍ സമരങ്ങളുമായി യുഡിഎഫ് സഹകരിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ലെന്നും, നടപ്പിലാക്കിയ നിയമങ്ങൾ പിന്‍വലിക്കുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററും സര്‍ക്കാരിന്റെ നയമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിയമപരമായ ഏത് വ്യാഖ്യാനങ്ങള്‍ക്കും പൗരത്വ നിയമം വിധേയമാക്കാമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ALSO READ: അമിത ഷായെ നേരില്‍ കണ്ടാല്‍ രാഷ്ട്രീയ കാര്യങ്ങൾ അല്ല താൻ സംസാരിക്കുകയെന്ന് നടൻ അക്ഷയ് കുമാര്‍; അമിത് ഷായോട് പറയാനാഗ്രഹിക്കുന്ന ആ പ്രധാന കാര്യം ഇതാണ്

ഒരു നിയമങ്ങളും രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന് എതിരല്ല. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഭരണഘടനാപരമാണ്. അത് കൊണ്ടു തന്നെ ഇവ നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button