KeralaLatest NewsNews

‘ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്’: കെ സുരേന്ദ്രന്‍

കൊച്ചി: ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന ഗീബല്‍സിന്‍ തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു മതന്യൂനപക്ഷങ്ങളെയും ബാധിക്കില്ല. ഇത് ജനങ്ങളെ ബോധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വ നിയമത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ബിജെപി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം മറ്റുള്ളവരുടെ തിരക്കഥ അനുസരിച്ചാണ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ വസ്തുതനോക്കി പ്രതികരിക്കാനുള്ള സാമാന്യ നീതി പുലര്‍ത്തണണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ചില സിനിമാ താരങ്ങള്‍ സാമൂഹ്യമാദ്ധ്യമത്തിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button