Latest NewsIndiaNews

പൗരത്വ ബിൽ: യഥാർത്ഥ പ്രശ്നക്കാരായ ആളുകൾക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുക;- ബി എസ് യെഡിയൂരപ്പ

ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരിൽ യഥാർത്ഥ പ്രശ്നക്കാരായ ആളുകൾക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കണമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. പൊതുജനത്തിനെതിരെ നടപടി സ്വീകരിക്കരുതെന്നും യെഡിയൂരപ്പ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമാധാനം പുലർത്താൻ ആഹ്വാനം ചെയ്യുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് ദോഷകരമായതൊന്നും പൗരത്വ നിയമ ഭേദഗതിയിൽ ഇല്ല. മതത്തിന്റെയോ ജാതിയുടെയോ പേരിൽ നിയമം വിവേചനം പുലർത്തുന്നില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ നിയമമാണ്. ഒരു സംസ്ഥാനത്തിന് നിയമം തള്ളിക്കളയാൻ സാധിക്കില്ല. ഫെഡറൽ സംവിധാനത്തിൽ എല്ലാ സംസ്ഥാനങ്ങളും ഭരണഘടനയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ വിവരമാണ് പ്രചരിക്കുന്നത്. രാഷ്ട്രീയ ലാക്കോടെയുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. കടുത്ത പ്രതിഷേധത്തെത്തുടർന്ന് കർണ്ണാടകയിൽ മൂന്ന് ദിവസത്തേക്ക് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ: പൗരത്വ ബിൽ: രാജ്യത്ത് ഇന്ന് നടന്ന സമരങ്ങൾക്ക് പിന്നിൽ വർഗ്ഗീയ ശക്തികൾ; അവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു;-കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

യെഡിയൂരപ്പയുടെ പ്രതികരണം ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്ത് മണിക്കൂറിനു ശേഷമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രഷേധിക്കുന്നതിനായി ബെംഗളുരു ടൗൺ ഹാളിൽ എത്തിയപ്പോഴായിരുന്നു രാമചന്ദ്ര ഗുഹയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ബെംഗളുരുവിന്റെ രണ്ടിടങ്ങളിലായി നിയമത്തിനെതിരെ പ്രതിഷേധിച്ച 200 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button