തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് പുതി. പദ്ധതി. റോഡിലെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനാണ് കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്ന പദ്ധതിയുമായി ഗതാഗത വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കുന്നതാണ് പദ്ധതി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതികുമാര്‍ മുന്നോട്ടുവെച്ച പദ്ധതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുന്നിലും പിന്നിലുമായി വരുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കൂടി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ക്യാമറയാണ് ബസുകളില്‍ ഘടിപ്പിക്കുക. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, റോഡില്‍ കൃത്യമായ ലൈന്‍ പാലിക്കാത്തവര്‍, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കാണ് ഈ ഡാഷ് ക്യാമറ വഴി പണികിട്ടുക.
ഒരു ദിവസം 40 മുതല്‍ 50 നിയമലംഘനങ്ങള്‍ ഓരോ ബസിലെയും ക്യാമറയില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. ഓരോ നിയമ ലംഘനങ്ങള്‍ക്കും 250 രൂപ വീതം പിഴത്തുക ഈടാക്കിയാല്‍ ദിവസം ഒരു ബസില്‍ നിന്ന് മാത്രം 10,000 രൂപ വരുമാനം ലഭിക്കും. എല്ലാ നിയമ ലംഘനങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ചലാന്‍ വഴി കോമ്ബൗണ്ടിങ് ഫീസ് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന അധിക തുക കെഎസ്ആര്‍ടിസിയുടെ ശമ്ബളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി. ഇതുവഴി വകുപ്പിന്റെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.
കെഎസ്ആര്‍ടിസി ബസ് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ അതിന്റെ കാരണം കണ്ടെത്താനും ഈ ക്യാമറ വഴി സാധിക്കും. കെഎസ്ആര്‍ടിസിയുടെ അമിത വേഗത അടക്കമുള്ള നിയമ ലംഘനങ്ങള്‍ ഇതുവഴി നിയന്ത്രിക്കാനുമാകും. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്.
റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാമ്ബത്തിക പ്രതിസന്ധി കൂടി മറികടക്കാമെന്ന ആശയത്തില്‍ ഗതാഗത വകുപ്പ് കെഎസ്ആര്‍ടിസിയില്‍ ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments