Latest NewsBikes & ScootersNewsAutomobile

ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകൾ യമഹ തിരിച്ച് വിളിച്ചു

ഇന്ത്യയിൽ ഏറെ വിറ്റഴിക്കപ്പെട്ട എഫ് സി- എഫ്-ഐ(FZ FI),എഫ് സി-എസ് എഫ് ഐ(FZ-S FI) എന്നീ ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ. റിയർ സൈഡ് റിഫ്ലക്ടറുകൾ ഘടിപ്പിച്ചതിലെ തകരാറുകൾ പരിഹരിക്കാൻ 2019 ഒക്ടോബർ മുതൽ നിർമ്മിച്ച 7,757 യൂണിറ്റ് എഫ് സി- എഫ്-ഐ(FZ FI),എഫ് സി-എസ് എഫ് ഐ(FZ-S FI) ബൈക്കുകളാണ് കമ്പനി തിരിച്ച് വിളിച്ചത്.

FZ FI

അതാത് ഡീലർമാർ പ്രശ്നമുള്ള ബൈക്കുകളുടെ ഉടമകളെ നേരിട്ട് ബന്ധപ്പെടുകയും പിൻവശത്തെ റിഫ്ലക്ടറിന്റെ ന്യൂനതകൾ സൗജന്യമായി പരിഹരിച്ചു കൊടുക്കുകയും ചെയ്യും.വാഹന നിർമ്മാതാക്കൾ അവരുടെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണ് ഈ തിരിച്ചുവിളിക്കൽ നടപടിയെന്നും വാഹനത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട അപാകതകൾ അല്ലെന്നും കമ്പനി അറിയിച്ചു.

FZ S FI 2019

പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വാഹനങ്ങളിൽ റിഫ്ലക്ടറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം ബി‌എസ്-VI പരിഷ്ക്കരണത്തോടു കൂടിയ എഫ് സി- എഫ്-ഐ(FZ FI),എഫ് സി-എസ് എഫ് ഐ(FZ-S FI) മോഡലുകൾ 2019 നവംബറിൽ യമഹ ഇന്ത്യൻ വിപണിയിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button