ബെംഗളൂരു : കർണാടകയിൽ നിരോധനാജ്ഞ . പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്നും, സംഘർഷ സാധ്യതയെന്ന രഹസ്യാന്വേഷണത്തിൻറെ മുന്നറിയിപ്പിനെ തുടർന്നും ശനിയാഴ്ച്ച വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു.
DCP Kalaburagi, #Karnataka: Section 144 is imposed in the city from tomorrow morning till 21st December late night.
A 'bandh' has been called by consortium of Left wing & Muslim organisation tomorrow in Kalaburagi.— ANI (@ANI) December 18, 2019
മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും വിവിധ സംഘടനകളും നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാകുന്നു. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പോലീസ് തടഞ്ഞിരുന്നു. മദ്രാസ് സർവ്വകലാശാലയ്ക്ക് പുറമെ ചെന്നൈയിലെ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡിഎംകെ അറിയിച്ചു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ച് നൽകാനൊരുങ്ങി ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസ്സൈൻ. പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ പുരസ്കാരം കയ്യിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെ ജാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണെന്നും മുജ്‌തബ ഹുസ്സൈൻ പറഞ്ഞു.
Post Your Comments