ടോഗോ: പടിഞ്ഞാറൻ ആഫ്രിക്കൻ കടലിൽ വീണ്ടും കപ്പൽക്കൊള്ളക്കാർ ഇരുപത് ഇന്ത്യക്കാരെ ബന്ദികളാക്കി. മാർഷൽ ഐലൻഡിന്റെ പതാകയുള്ള ഡ്യൂക്ക് എന്ന ഓയിൽ ടാങ്കർ റാഞ്ചിയ കടൽക്കൊള്ളക്കാർ ആണ് ഇന്ത്യക്കാരായ 20 കപ്പൽ ജീവനക്കാരെ ബന്ദികളാക്കിയത്. ഇവരുടെ മോചനത്തിനായി നൈജീരിയൻ സർക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൊള്ളക്കാർ കപ്പൽ ആക്രമിക്കുകയും കൈക്കലാക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ യൂണിയൻ മാരിടൈം അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും കമ്പനി അറിയിച്ചു. ടോഗോ തലസ്ഥാനമായ ലോമിന് 115 കലോമീറ്റർ തെക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് കപ്പലൽ റാഞ്ചിയത്.
അംഗോളയില്‍ നിന്ന് ലോമിലേക്ക് ഇന്ധനവുമായി പോകുകയായിരുന്ന കപ്പലാണ് റാഞ്ചിയത്. കൊള്ളക്കാര്‍ കപ്പല്‍ ആക്രമിക്കുകയും തട്ടിയെടുക്കുകയും ചെയ്തതായി കപ്പലിന്റെ നടത്തിപ്പുകാരായ യൂണിയന്‍ മാരിടൈം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
നൈജീരിയക്ക് പുറമെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ കടലിലും ഗിനിയ കടലിടുക്കിലുമായി അടുത്തിടെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം വര്‍ധിച്ചു വരികയാണ്.
ഡിസംബര്‍ അഞ്ചിനും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 19 ജീവനക്കാരുള്ള ഫ്രഞ്ച് കമ്പനിയുടെ ഓയില്‍ ടാങ്കര്‍ ആണ് അന്ന് കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരായിരുന്നു.
Post Your Comments