തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെതിരെ ഈ ശക്തികള്‍ ഒന്നിയ്ക്കുന്നു : ഇവര്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡിവൈഎഫ്ഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശം. മാവോയിസ്റ്റുകളും ഇല്‌സാമിക വര്‍ഗീയവാദികളും ആര്‍.എസ്.എസും കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിവൈഎഫ്‌ഐയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാരിനെതിരായ നീക്കങ്ങളെ ഗൗരവമായി കാണണം. ചില ശക്തികളെ പ്രത്യേകം ശ്രദ്ധിക്കണം. പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ കോടാലിയായി പ്രവര്‍ത്തിച്ചത് മാവോയിസ്റ്റുകളാണ്. ഇക്കാര്യത്തില്‍ ശക്തമായ ആശയപ്രചാരണം ഏറ്റെടുക്കണമെന്നും ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്ത് നടത്തിയ പഠനക്യാംപില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ ബിജെപി കശാപ്പുചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ബിജെപിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആര്‍ എസ് എസാണെന്നും പിണറായി കുറ്റപ്പെടുത്തുന്നു. മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണെന്നും പിണറായി പറയുന്നു.
Post Your Comments